അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കായികമേളയിൽ സ്പോർട്സ് ചാമ്പ്യന്മാരായ പുറക്കാട് ലിറ്റിൽ ഫ്ലവർ എൽപിഎസ്.
അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കായികമേളയിൽ എൽപി മിനി, എൽപി കിഡീസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായി പുറക്കാട് ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെ ചുണക്കുട്ടികൾ. എൽപി മിനി വിഭാഗത്തിൽ 44 പോയിന്റും എൽപി കിഡീസ് വിഭാഗത്തിൽ 58 പോയിന്റും നേടിയാണ് ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിജയം. കൂടാതെ രണ്ട് സെക്ഷനുകളിലെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലും ലിറ്റിൽ ഫ്ലവറിലെ കുട്ടികൾ തന്നെയാണ് ഒന്നാമതെത്തിയത്.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസമ്മ ജേക്കബ്, അധ്യാപകനായ ബിബിൻ തോമസ്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ അഭിനന്ദിച്ചു.
Tags : Little Flower LPS, Purakkad Nattuvishesham DistrictNews