x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്നു​മായി യുവാവ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 24, 2026 01:58 AM IST | Updated: November 24, 2026 01:58 AM IST

ജി. ജിതിൻ

മാ​വേ​ലി​ക്ക​ര: എം​ഡി​എം​എ ഗു​ളി​ക​ക​ൾ, മെ​ത്താം​ഫി​റ്റ​മി​ൻ, ക​ഞ്ചാ​വ്, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വി​നെ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. 21ന് ​വൈ​കു​ന്നേ​രം നാ​ലിന് മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ക​ണ്ണ​മം​ഗ​ലം വി​ല്ലേ​ജി​ൽ ഈ​രേ​ഴു വ​ട​ക്കു​മു​റി​യി​ൽ ത​ട്ടാ​ര​മ്പ​ലം-​ചെ​ട്ടി​കു​ള​ങ്ങ​ര റോ​ഡി​ലെ ഷാ​പ്പു​പ​ടി ജം​ഗ്ഷ​നി​ൽ​നി​ന്ന് ക​ണ്ടി​യൂ​രി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ൽ ഓ​ട​മ്പ​ള്ളി വീ​ടി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​രേ​ഴു വ​ട​ക്കു​മു​റി ഓ​ട​മ്പ​ള്ളി​ൽ ജി. ​ജി​തി​ൻ (29) പി​ടി​യി​ലാ​യ​ത്.

6.11 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.285 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ, 0.591 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​യാ​ളി​ൽനി​ന്നും ക​ണ്ടെ​ടു​ത്തു. മാ​വേ​ലി​ക്ക​ര റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​രു​ൺ​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്ത് യൂ​ബ​ർ ടാ​ക്സി ഓ​ടി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി മ​യ​ക്കു​മ​രു​ന്നു​ക​ൾ വാ​ങ്ങി​യി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ല​ഹ​രി​മ​രു​ന്നി​​ന്‍റെ ഉ​റ​വി​ട​വും വി​ത​ര​ണ​ശൃം​ഖ​ല​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Young man Nattuvishesham DistrictNews

Recent News

Corehub Up