x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ൽ​മ കാ​ലി​ത്തീ​റ്റ: വില കൂട്ടാൻ കാരണം ചെലവ് വ​ർ​ധ​ന

വെബ് ഡെസ്ക്
Published: November 24, 2026 01:15 AM IST | Updated: November 24, 2026 01:15 AM IST

കാ​​​ലി​​​ത്തീ​​​റ്റ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന, ഗ​​​താ​​​ഗ​​​ത​​​ച്ചെ​​​ല​​​വ്, പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ എ​​​ന്നി​​​വ കാ​​​ര​​​ണം ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന​​​വ് കാ​​​ര​​​ണ​​​മാ​​​ണ് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല കൂ​​​ട്ടേ​​​ണ്ടി വ​​​ന്ന​​​തെ​​​ന്ന് മി​​​ല്‍​മ. അ​​​വ​​​ശ്യ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ക്കിം​​​ഗ് സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ​​​യും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും ഇ​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ 2022 ന​​​വം​​​ബ​​​ര്‍ മു​​​ത​​​ല്‍ കാ​​​ലി​​​ത്തീ​​​റ്റ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ടം കാ​​​ര​​​ണം ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ വി​​​ല പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. 2022 മു​​​ത​​​ല്‍ കാ​​​ലി​​​ത്തീ​​​റ്റ പ്ലാ​​​ന്‍റു​​​ക​​​ള്‍​ക്കു​​​ണ്ടാ​​​യ ആ​​​കെ ന​​​ഷ്ടം 50 കോ​​​ടി രൂ​​​പ​​​യോ​​​ള​​​മാ​​​ണ്.

2026 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഒ​​​ക്‌ടോ​​​ബ​​​ര്‍ വ​​​രെ മാ​​​ത്രം 22 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. വി​​​ല വ​​​ര്‍​ധ​​​ന​​​വി​​​നു ശേ​​​ഷ​​​വും ഒ​​​രു ചാ​​​ക്കി​​​ന് ശ​​​രാ​​​ശ​​​രി 200 മു​​​ത​​​ല്‍ 300 രൂ​​​പ വ​​​രെ ന​​​ഷ്ടം തു​​​ട​​​രു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ചോ​​​ളം ഉ​​​ള്‍​പ്പടെ​​​യു​​​ള്ള അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ്, എ​​​ത്ത​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി ചോ​​​ള​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം വ​​​ര്‍​ധി​​​ച്ച​​​ത്, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം, അ​​​ന്താ​​​രാ​​​ഷ്‌ട്ര സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ഉ​​​യ​​​ര്‍​ത്തി​​​യ​​​താ​​​യി മി​​​ല്‍​മ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, വി​​​ല​​​വ​​​ര്‍​ധ​​​ന​ ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​രു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് കൂ​​​ട്ടു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. 2022-23 മു​​​ത​​​ല്‍ 80 കോ​​​ടി രൂ​​​പ​​​യു​​​ടെ കാ​​​ലി​​​ത്തീ​​​റ്റ സ​​​ബ്സി​​​ഡി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മൂ​​​ന്ന് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ വ​​​ഴി ചാ​​​ക്കൊ​​​ന്നി​​​ന് 100 മു​​​ത​​​ല്‍ 200 രൂ​​​പ വ​​​രെ അ​​​ധി​​​ക സ​​​ബ്സി​​​ഡി ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്നും മി​​​ല്‍​മ അ​​​റി​​​യി​​​ച്ചു.

ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് കു​​​റ​​​ച്ച് ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യി​​​ല്‍ കാ​​​ലി​​​ത്തീ​​​റ്റ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും തു​​​ട​​​രു​​​ക​​​യാ​​​ണ്.

Tags : Price Hike Milma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Dairy Farmers

Recent News

Corehub Up