x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് ജി​ല്ല​യി​ല്‍

വെബ് ഡെസ്ക്
Published: November 24, 2026 01:17 AM IST | Updated: November 24, 2026 01:17 AM IST

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്നു ജി​ല്ല​യി​ലെ നാ​ലു പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 12ന് ​കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ലും രാ​ഷ്‌​ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ദേ​വ​ലോ​കം അ​ര​മ​ന​യി​ലെ​ത്തും. ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെറി​യ ഹാ​ളി​ന്‍റെ​യും ന​വീ​ക​രി​ച്ച കെ​പി​എ​സ് മേ​നോ​ന്‍ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സ​ര്‍​ഗ​ക്ഷേ​ത്ര​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ആ​റി​നു ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ പ​ള്ളി ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​സാ​ദി​ഖ്അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ​യും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ദേ​വ​ലോ​കം അ​ര​മ​ന സ​ന്ദ​ർ​ശി​ക്കും

കോ​ട്ട​യം: മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ ഇന്ന് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ കോ​​ട്ട​​യം ദേ​​വ​​ലോ​​കം അ​​ര​​മ​​ന സ​​ന്ദ​​ർ​​ശി​​ക്കും. ഉ​​ച്ച​​യ്ക്ക് ഒ​ന്നി​നാ​ണ് സ​​ന്ദ​​ർ​​ശ​​നം.

അ​​ര​​മ​​ന​​യി​​ലേ​​ക്കു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം രാ​​ഷ്‌​ട്രീ​​യ, സ​​ഭാ വൃ​​ത്ത​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​കു​​ക​​യാ​​ണ്. സ​​ഭാ നേ​​തൃ​​ത്വ​​വു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കും സ​​ന്ദ​​ർ​​ശ​​നം വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ളും സ​​ഭാ ത​​ർ​​ക്ക​​ങ്ങ​​ളും വി​​വി​​ധ പ​​ള്ളി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളും വീ​​ണ്ടും ച​​ർ​​ച്ച​​യാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​ ദേ​​വ​​ലോ​​ക​ത്ത് എ​​ത്തു​ന്ന​തെ​ന്നും ശ്ര​​ദ്ധേ​​യ​​മാ​​ണ്..

 

കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ ഹാ​​ളി​​ന്‍റെ
സ​​മ​​ർ​​പ്പ​​ണം ഇ​​ന്ന്

കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ സ്‌​​മ​​ര​​ണാ​​ർ​​ഥം പ​​ണി​​ക​​ഴി​​പ്പി​​ച്ച ഹാ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉച്ചകഴിഞ്ഞ് 3.30ന് ​​മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ നി​​ർ​​വ​​ഹി​​ക്കും. സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മു​​ൻ എം.​​പി. സു​​രേ​​ഷ് കു​​റു​​പ്പ്, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും.

ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ലൈ​​ബ്ര​​റി സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ജ​​യ​​കു​​മാ​​ർ, ലൈ​​ബ്ര​​റി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഉ​​മ്മ​​ൻ സി. ​​വേ​​ങ്ങ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് അ​​ഭി​​നേ​​ത്രി​​യും സം​​വി​​ധാ​​യി​​ക​​യു​​മാ​​യ സ​​ജി​​ത മ​​ഠ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പോ​​ഡ്കാ​​സ്റ്റ് ഓ​​പ്പ​​റ അ​​ര​​ങ്ങേ​​റും. വി​​വാ​​ഹ​​ച്ച​​ട​​ങ്ങു​​ക​​ൾ​​ക്കും സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ​​ക്കും സ​​മ്മേ​​ള​​ന​​ങ്ങ​​ൾ​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ, വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടു​കൂ​​ടി​​യ ശീ​​തീ​​ക​​രി​​ച്ച ഹാ​​ളു​​ക​​ളും കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യും. സാ​​മൂ​​ഹി​​ക സേ​​വ​​ന​​രം​​ഗ​​ത്ത് ലൈ​​ബ്ര​​റി വ​​യ്ക്കു​​ന്ന മ​​ഹ​​ത്താ​​യ കാ​​ൽ​​വ​​യ്പാ​​ണി​​ത്. കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ സ്‌​​മ​​ര​​ണാ​​ർ​​ഥം പ​​ണി​​ക​​ഴി​​പ്പി​​ച്ച ഹാ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉച്ചകഴിഞ്ഞ് 3.30ന് ​​മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ നി​​ർ​​വ​​ഹി​​ക്കും. സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മു​​ൻ എം.​​പി. സു​​രേ​​ഷ് കു​​റു​​പ്പ്, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും.

ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ലൈ​​ബ്ര​​റി സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ജ​​യ​​കു​​മാ​​ർ, ലൈ​​ബ്ര​​റി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഉ​​മ്മ​​ൻ സി. ​​വേ​​ങ്ങ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് അ​​ഭി​​നേ​​ത്രി​​യും സം​​വി​​ധാ​​യി​​ക​​യു​​മാ​​യ സ​​ജി​​ത മ​​ഠ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പോ​​ഡ്കാ​​സ്റ്റ് ഓ​​പ്പ​​റ അ​​ര​​ങ്ങേ​​റും. വി​​വാ​​ഹ​​ച്ച​​ട​​ങ്ങു​​ക​​ൾ​​ക്കും സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ​​ക്കും സ​​മ്മേ​​ള​​ന​​ങ്ങ​​ൾ​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ, വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടു​കൂ​​ടി​​യ ശീ​​തീ​​ക​​രി​​ച്ച ഹാ​​ളു​​ക​​ളും കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യും. സാ​​മൂ​​ഹി​​ക സേ​​വ​​ന​​രം​​ഗ​​ത്ത് ലൈ​​ബ്ര​​റി വ​​യ്ക്കു​​ന്ന മ​​ഹ​​ത്താ​​യ കാ​​ൽ​​വ​​യ്പാ​​ണി​​ത്. 

 

സ​ര്‍​ഗ​ക്ഷേ​ത്ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് തുടക്കം

ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​ഗ​​ക്ഷേ​​ത്ര ക​​ള്‍​ച്ച​​റ​​ല്‍, ചാ​​രി​​റ്റ​​ബി​​ള്‍, അ​​ക്കാ​​ദ​​മി​​ക് ആ​​ന്‍​ഡ് മീ​​ഡി​​യ സെ​ന്‍റ​റി​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് ഇ​​ന്ന് തി​​രി​​തെ​​ളി​​യും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ചെ​​ത്തി​​പ്പു​​ഴ സ​​ര്‍​ഗ​​ക്ഷേ​​ത്ര അ​​ങ്ക​​ണ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഫാ. ​​ഡോ. ടോ​​മി കാ​​ട്ടാ​​മ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​ര്‍​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം ആ​​മു​​ഖ​പ്ര​​സം​​ഗം ന​​ട​​ത്തും. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജോ​​ര്‍​ജ് പ​​ട​​നി​​ലം ഫൗ​​ണ്ടേ​​ഷ​​ന്‍ ട്ര​​സ്റ്റ് ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​ജോ​​ര്‍​ജ് പ​​ട​​നി​​ലം റീ​​ബി​​ല്‍​ഡ് പ്രോ​​ജ​​ക്ട് ഏ​​റ്റു​​വാ​​ങ്ങും.

ര​​ജ​​ത​​ജൂ​​ബി​​ലി ലോ​​ഗോ​​യു​​ടെ പ്ര​​കാ​​ശ​​നം കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി സി​​എം​​ഐ സെ​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ ഫാ. ​​ലൂ​​ക്കാ ചാ​​വ​​റ​​യ്ക്ക് ന​​ല്‍​കി നി​​ര്‍​വ​​ഹി​​ക്കും. ജൂ​​ബി​​ലി ക​​ല​​ണ്ട​​ര്‍ വി​​നു ജോ​​ബ് എം​​എ​​ല്‍​എ ചെ​​ത്തി​​പ്പു​​ഴ എ​​സ്എ​​ച്ച് മൊ ണാ​​സ്ട്രി പ്രി​​യോ​​ര്‍ ഫാ. ​​തോ​​മ​​സ് മ​​ണ്ണൂ​​പ്പ​​റ​​മ്പി​​ലി​ന് കൈ​​മാ​​റി പ്ര​​കാ​​ശ​​നം ചെ​​യ്യും. സി​​നി​​മാ​​താ​​ര​​ങ്ങ​​ളാ​​യ സ്മി​​നു സി​​ജോ, കൃ​​ഷ്ണ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ര്‍ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രി​​ക്കും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി​​യ​​മ്മ ടോ​​മി, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വീ​​ണാ സി. ​​ദി​​ലീ​​പ്, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, ഫാ. ​​ജെ​​യിം​​സ് ത​​യ്യി​​ല്‍, ഫാ.​ ​തോ​​മ​​സ് ചേ​​ന്നാ​​ട്ടു​​ശേ​​രി, ബി​​ജു പു​​ല്ലു​​കാ​​ട്, ജി​ജി ജോ​​ര്‍​ജ്, വ​​ര്‍​ഗീ​​സ് ആ​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി​​ജി കോ​​ട്ട​​പ്പു​​റം, വ​​ര്‍​ഗീ​​സ് ആ​ന്‍റ​​ണി, സി​​ബി​​ച്ച​​ന്‍ ത​​ര​​ക​​ന്‍​പ​​റ​​മ്പി​​ല്‍, ജോ​​സ് ന​​ടു​​വി​​ലേ​​ഴം, സ​​ന്തോ​​ഷ് ജെ.​​കെ.​​വി., ജോ​​ണ്‍ പാ​​ല​​ത്തി​​ങ്ക​​ല്‍, ലി​​യ തോ​​മ​​സ്, ടോ​​ജി പാ​​ത്തി​​ക്ക​​ല്‍, എ​​സ്. പ്രേ​​മ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

 

 

Tags : V.D. Satheesan Nattuvishesham DistrictNews

Recent News

Corehub Up