വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ 12-ാം വാർഷിക ദിനത്തിൽ സിഎംഐ തിരുവനന്തപുരം പ്രൊവിൻസിലെ സ്കൂൾ വിദ്യാർഥിക
മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഓർമയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ വിശുദ്ധന്റെ കബറിടത്തിലേക്ക് തീർഥാടനം നടത്തി. വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ 12 -ാം വാർഷിക ദിനത്തിലാണ് വിദ്യാർഥികൾ തീർഥാടനം നടത്തിയത്.
സിഎംഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിനു കീഴിലുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സംഗമിച്ച ശേഷം പ്രാർഥനാ ഗീതങ്ങൾ ആലപിച്ച് ആശ്രമം പള്ളിയിലേക്ക് നീങ്ങി.
സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ടോമി കാട്ടാമ്പള്ളി ഫ്ലാഗ്ഓഫ് ചെയ്തു. കെഇ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐയും സ്കൂള്‍ മാനേജര്‍ ഫാ. ലൂക്ക ചാവറ സിഎംഐയും നേതൃത്വം നല്കി. ആശ്രമം പള്ളിയിൽ തീർഥാടനം എത്തിയ ശേഷം സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.
Tags : Chavara Shrine Filled with Devotion Nattuvishesham DistrictNews