തിരുനാളിനോടനുബന്ധിച്ച് നടന്ന വിശ്വാസ പ്രഘോഷണ റാലി.
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയിൽ ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷം നടത്തി.
തിരുനാളിനോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലി നടത്തി. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസി. വികാരി ഫാ.സെബിൻ തോട്ടമറ്റത്തിൽ, സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ ബേബി വെളിയംകുളത്ത്, കിരൺ തയ്യിൽ, ടെസ് ലി, പുളിക്കൽ, സിസ്റ്റർ സ്റ്റെല്ല തുടങ്ങിയവർ നേതൃത്വം നൽകി.