x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ നാ​ടി​​ന്‍റെ ഐ​ശ്വ​ര്യ​വും സം​സ്കാ​ര​ത്തി​​ന്‍റെ അ​ട​യാ​ള​വും: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: November 24, 2026 02:36 AM IST | Updated: November 24, 2026 02:36 AM IST

ക​രു​വാ​റ്റ ക​ര​ക്കാ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പു​ത്ത​ൻ​ചു​ണ്ട​​ന്‍റെ ഉ​ളി​കു​ത്ത​ൽ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​നം ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു

ഹ​രി​പ്പാ​ട്: ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ നാ​ടി​​ന്‍റെ ഐ​ശ്വ​ര്യ​വും ക​ര​ക്കാ​രു​ടെ ആ​വേ​ശ​വു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു നാ​ടി​​ന്‍റെ സം​സ്കാ​ര​ത്തി​​ന്‍റെ അ​ട​യാ​ളം കൂ​ടി​യാ​ണ് അ​വ. ചു​ണ്ട​ൻവ​ള്ള​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ക​ര​ക്കാ​ർ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാം​സ്കാ​രി​ക, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​വാ​റ്റ ക​ര​ക്കാ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പു​ത്ത​ൻ​ചു​ണ്ട​​ന്‍റെ ഉ​ളി​കു​ത്ത​ൽ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​റു​ക​ണ​ക്കി​ന് ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും വാ​യ്ക്കു​ര​വ​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ​ശി​ൽ​പി കോ​ഴി​മു​ക്ക് സാ​ബു നാ​രാ​യ​ണ​ൻ ആ​ശാ​രി ഉ​ളി​കു​ത്ത​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു.

നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​ഥ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​എം. അ​ന​സ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടു​ത്ത നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് മു​ൻ​പാ​യി ചു​ണ്ട​ൻ നീ​റ്റി​ലി​റ​ക്കാ​നാ​ണ് നി​ർ​മാ​ണസ​മി​തി​യു​ടെ തീ​രു​മാ​നം.

Tags : the lands prosperity and its culture Nattuvishesham DistrictNews

Recent News

Corehub Up