പ്രതീകാത്മക ചിത്രം
ജക്കാർത്ത: ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ വൻഅഗ്നിബാധയിൽ 24 തൊഴിലാളികൾ മരിച്ചു.
ഫാക്ടറിക്കുള്ളിലകപ്പെട്ട മുപ്പതിലേറെ ആളുകൾക്കായി തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ബാന്റെൻ പ്രവിശ്യയിലെ പിടി ഫൊനുസ അഗുംഗ് മുലിയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടാകുമ്പോൾ ഫാക്ടറിക്കുള്ളിൽ 300 തൊഴിലാളികളുണ്ടായിരുന്നു. മൂന്നു നില കെട്ടിടത്തിൽ തീ ഏറ്റവും കൂടുതൽ ബാധിച്ച ഭാഗത്ത് 63 തൊഴിലാളികളുണ്ടായിരുന്നതായാണു കരുതുന്നത്. തീ പടർന്നുതുടങ്ങിയ കൂളിംഗ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നിലയിലായിരുന്നു ഇവരിൽ ഭൂരിഭാഗവും ഉണ്ടായിരുന്നത്.
രക്ഷാപ്രവർത്തകർ 29 തൊഴിലാളികളെ രക്ഷിച്ചു. ഇവരിൽ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ അധിഷ്ഠിത മിഠായികളുടെയും സ്നാക്സുകളുടെയും ഇന്തോനേഷ്യൻ ബ്രാൻഡായ മിൽകിറ്റ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്.
Tags : Fire Milkit factory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash