Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Attuvathala Govt. LP School

Alappuzha

ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന് ശാ​പ​മോ​ക്ഷം; പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

ആ​റ്റു​വാ​ത്ത​ല: ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന് ശാ​പ​മോ​ക്ഷം. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ക​ര്‍​മം ന​ട​ന്നു. അ​ടു​ത്ത അ​ധ്യാ​യ​നവ​ര്‍​ഷം കു​ട്ടി​ക​ള്‍ സ്വ​ന്തം സ്‌​കൂ​ളി​ല്‍ പ​ഠ​നം ആ​രം​ഭി​ക്കും. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍വ​രു​ന്ന ആ​റ്റു​വാ​ത്ത​ല ഗ​വ​. എ​ല്‍​പി സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു അ​ധ്യാ​യ​ന വ​ര്‍​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഫി​റ്റ്‌​ന​സ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്കു പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യി​രു​ന്നു.

നി​ല​വി​ലു​ള്ള സ്ഥ​ല​ത്തുനി​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ടു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വാ​ട​ക കെ​ട്ടി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലും സാ​ധി​ച്ചി​ല്ല.

പു​തി​യ ഭ​ര​ണ​സ​മ​തി അ​ധി​കാ​ര​മേ​റ്റ​തോ​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ച​മ്പ​ക്കു​ള​ത്തേ​ക്ക് മാ​റ്റു​ക​യെ​ന്ന​താ​യി​രു​നു. ആ​റ്റു​വാ​ത്ത​ല പ​ഴ​യ സ്‌​കൂ​ളി​ന്‍റെ സ​മീ​പ​ത്തു​ത​ന്നെ മ​റ്റൊ​രു കെ​ട്ടി​ടം സം​ഘ​ടി​പ്പി​ച്ച് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വി​ടേ​ക്ക് മാ​റ്റി​യി​രു​ന്നു. നി​ല​വി​ല്‍ 21 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്.

ത​റ​ക്ക​ല്ലി​ടി​യി​ല്‍ ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി, മെ​ര്‍​വി​ന്‍ ജോ​സ​ഫ്, റെ​ജി നാ​ണ​പ്പ​ന്‍, അ​നി​യ​ന്‍​കു​ഞ്ഞ്, ജോ​സ​ഫ് കോ​യി​പ്പ​ള്ളി, സൗ​മ്യ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up