Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Bharatheeya Vidyaniketan

Alappuzha

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

മാ​വേ​ലി​ക്ക​ര: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന ക​ലോ​ത്സ​വം 27 മു​ത​ല്‍ 29 വ​രെ മാ​വേ​ലി​ക്ക​ര വി​ദ്യാ​ധി​രാ​ജ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ ആ​ന്‍​ഡ് സൈ​നി​ക് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​ദ്യാ​നി​കേ​ത​ന് കീ​ഴി​ലെ 300 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. വി​ദ്യാ​ധി​രാ​ജ വി​ദ്യാ​പീ​ഠം സ്‌​കൂ​ളി​ലെ ഒ​ന്‍​പ​തു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 27ന് ​വൈ​കി​ട്ട് നാ​ലി​ന് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഭ​ദ്ര​ദീ​പം തെ​ളി​ക്കും. സി​നി​മ ന​ട​ന്‍ സാ​ജ​ന്‍ സൂ​ര്യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ന്‍​കു​ട്ടി മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​നാ​കും. സം​ഘ​ട​നാ സെ​ക്ര​ട്ട​റി ആ​ര്‍. അ​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 29ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ത​രു​ണ്‍, ബാ​ല, കി​ഷോ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ 28ന് ​രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കും.

2000പേ​ര്‍​ക്ക് താ​മ​സ​ത്തി​നും 5000 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബി. സ​ന്തോ​ഷ് പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ന്നു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജ​യ​പ്ര​കാ​ശ് വ​ല്യ​ത്താ​ന്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ വി.​ അ​നി​ല്‍​കു​മാ​ര്‍, വി​നോ​ദ് ഉ​മ്പ​ര്‍​നാ​ട്, ട്ര​ഷ​റ​ര്‍ ബാ​ല​ന്പി​ള്ള ച​റു​മ​ഠം എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up