Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chakkulathukavu Pongala

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഇ​ന്ന്

ച​കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ കാ​ര്‍​ത്തി​ക പൊ​ങ്കാ​ല ഇ​ന്ന് ന​ട​ക്കും. പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ ക്ഷേ​ത്ര​ത്തി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്നു. ക​ഠി​ന​വ്ര​ത​ത്തി​ന് ശേ​ഷ​മാ​ണ് ഭ​ക്ത​ര്‍ പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ പൊ​ങ്കാ​ല ക​ല​ങ്ങ​ള്‍ നി​ര​ക്കും. ത​ക​ഴി, തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, ചെ​ങ്ങ​ന്നൂ​ര്‍, പ​ന്ത​ളം, കി​ട​ങ്ങ​റ, പൊ​ടി​യാ​ടി, മാ​ന്നാ​ര്‍, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലാ​ണ് പൊ​ങ്കാ​ല അ​ടു​പ്പു​ക​ള്‍ ഒ​രു​ക്കു​ന്ന​ത്. 3000 ഓ​ളം വോ​ള​ന്‍റി​യേ​ഴ്‌​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ഡി​പ്പാ​ര്‍​മെ​ന്‍റു​ക​ള്‍, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സാ​മു​ദാ​യി​ക-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ പൊ​ങ്കാ​ല ന​ട​ത്തി​പ്പി​ന് നേ​ത്യ​ത്വം ന​ല്‍​കും. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് പൊ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​രു​ടെ നേ​വ​നം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ​യും നേ​ത്യ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാ​ല്യ ദ​ര്‍​ശ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​ന്‍​പ​തി​ന് വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും ന​ട​ക്കും. 10 ന് ​ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ലില്‍ നി​ന്ന് ദേ​വി​യെ മൂ​ല​ബിം​ബ​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ച് പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്ന് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല​യി​ല്‍ അ​ഗ്നി പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.

മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

പൊ​ങ്കാ​ല​യ്ക്ക് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, മാ​വേ​ലി​ക്ക​ര കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല​യു​ടെ സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ്വ​ഹി​ക്കും. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത് ഉ​ത്സ​വ​ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up