Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Champakulam Block Panchayat Keralolsavam

Alappuzha

ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

എ​ട​ത്വ: ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​് ടി​ജി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ന മ​തി​കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. സേ​വ്യ​ര്‍, എ​സ്. സു​ധി​മോ​ന്‍, മി​നി ജെ​യിം​സ്, ടി.​കെ. സു​ഭാ​ഷ്, പി.​ജെ. സേ​വ്യ​ര്‍, രാ​ജ​മ്മ സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നും നാ​ള​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ഗ്രൗ​ണ്ടു​ക​ളി​ലാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ കേ​ര​ളോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up