ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഷമ സുധാകരന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു പാലത്തിങ്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന മതികുമാര്‍, ജനപ്രതിനിധികളായ വി.കെ. സേവ്യര്‍, എസ്. സുധിമോന്‍, മിനി ജെയിംസ്, ടി.കെ. സുഭാഷ്, പി.ജെ. സേവ്യര്‍, രാജമ്മ സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നും നാളയുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രൗണ്ടുകളിലായി കായിക മത്സരങ്ങളും സംഘടിപ്പിക്കും. സാംസ്കാരിക ഘോഷയാത്രയോടെ കേരളോത്സവത്തിന് സമാപനമാകും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് എടത്വ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം റെജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Tags : Champakulam Block Panchayat Keralolsavam Nattuvishesham DistrictNews