Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : K.C. Venugopal seeks central approval

Alappuzha

കു​ട്ട​നാ​ടി​നെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി പൈ​തൃ​ക​വും കാ​ർ​ഷി​ക-​തൊ​ഴി​ൽ സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള കു​ട്ട​നാ​ട് വെ​റ്റ്‌​ലാ​ൻ​ഡ് ഇ​ന്‍റർ​പ്രെ​റ്റേ​ഷ​ൻ സെ​ന്‍ററി​ന് അ​ടി​യ​ന്ത​ര കേ​ന്ദ്രാ​നു​മ​തി​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന് ക​ത്ത​യ​ച്ചു. ഏ​ക​ദേ​ശം 10 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാവ​ശ്യ​മാ​യ കേ​ന്ദ്ര​ത​ല അ​നു​മ​തി​ക​ളും സ​ഹാ​യ​വും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് എം​പി​യു​ടെ ആ​വ​ശ്യം.

വേ​മ്പ​നാ​ട് കാ​യ​ലി​​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട​ൻ ഇ​നി​ഷ്യേ​റ്റീ​വ്സും സ്റ്റേ​റ്റ് വെ​റ്റ്‌ലാൻ​ഡ് അ​ഥോ​റി​റ്റി കേ​ര​ള​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച ഡി​പി​ആ​റി​ലാ​ണ് കു​ട്ട​നാ​ട് വെ​റ്റ്‌​ലാ​ൻ​ഡ് ഇ​ന്‍റർ​പ്രെ​റ്റേ​ഷ​ൻ സെന്‍റ​ർ സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കു​ട്ട​നാ​ടി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല അ​സം​ഘ​ടി​ത​മാ​ണ്.

അ​തി​നാ​ൽ അ​തി​​ന്‍റെ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​രി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും ചെ​റു​കി​ട സം​രം​ഭ​ക​രി​ലേ​ക്കും വേ​ണ്ട​ത്ര എ​ത്തു​ന്നി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​യ​ർ നി​ർ​മാ​ണം, മു​ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, തോ​ണി നി​ർ​മാ​ണം, ചൂ​ര​ൽ​പ്പ​ണി​ക​ൾ, മ​ൺ​പാ​ത്ര നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​മേ​ഖ​ല​ക​ളു​ടെ പ്ര​ദ​ർ​ശ​ന ഗാ​ല​റി​ക​ളും ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും. കു​ട്ട​നാ​ടി​​ന്‍റെ സ​വി​ശേ​ഷ​മാ​യ സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ​യു​ള്ള കൃ​ഷി​രീ​തി​ക​ളും ജ​ല​പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ളും കേ​ന്ദ്ര​ത്തി​​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽനി​ന്നു​ള്ള വ​രു​മാ​നം പ്രാ​ദേ​ശി​ക ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം കാ​ല​ഹ​ര​ണ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​രീ​തി​ക​ളും ക​ലാ​രൂ​പ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, ക​ർ​ഷ​ക​ർ, പ​രി​സ്ഥി​തി സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ഗ​വേ​ഷ​ണം, രേ​ഖ​പ്പെ​ടു​ത്ത​ൽ, പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം പ്ര​യോ​ജ​ന​പ്പെ​ടും. വേ​മ്പ​നാ​ട് കാ​യ​ലി​​ന്‍റെ പ​രി​സ്ഥി​തി​പ​ര​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ കേ​ന്ദ്രാ​നു​മ​തി​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും എ​ത്ര​യും വേഗം ല​ഭ്യ​മാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up