ആലപ്പുഴ: സ്ത്രീശക്തീകരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി ലോക വനിതാ അതിക്രമ നിർമാർജന ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കിൻഡർ ഹോസ്പിറ്റൽസ്, കേരള പൊലിസ് സെൽഫ് ഡിഫൻസ് ഫോഴ്സും ആലപ്പുഴ സനാതന ധർമ കോളജ് വുമൺ സെല്ലുമായി ചേർന്ന് വിദ്യാർഥിനികൾക്കായി കിൻശക്തി സ്വയംരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്ഐ കെ.എ. സാബു ഉദ്ഘാടനം ചെയ്തു. എസ് ഡി കോളജ് വിമൻസ് സെൽ കോ-ഓർഡിനേറ്റർ സിന്ധു അന്തർജനം അധ്യക്ഷയായി.
യു.ഗൗരി കൃഷ്ണ, കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ. പ്രഭാകരൻ നായർ, കിൻഡർ ഹോസ്പിറ്റൽസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ബി. രാജേഷ് കുമാർ, ക്രൈം ബ്രാഞ്ച് എസ്ഐ ബോബൻ, കിൻഡർ ഹോസ്പിറ്റൽസ് ഹെൽത്ത്കെയർ പ്രൊമോഷൻസ് എക്സിക്യൂട്ടീവ് ഷാരുൺ ഷാജി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിനികൾക്കായി നടത്തിയ പ്രത്യേക പ്രായോഗിക സ്വയംരക്ഷാ പരിശീലന സെഷനുകൾക്ക് കേരള പൊലിസ് സെൽഫ് ഡിഫൻസ് ടീമിലെ ആലപ്പുഴ ടീം ലീഡ് സുലേഖ, പി. പ്രീത, ജെ. അനിത , ഡി. ജ്യോതി, ദീപ എന്നിവർ നേതൃത്വം നൽകി.