Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Onattukara sesame

Alappuzha

ഓ​ണാ​ട്ടു​ക​ര എ​ള്ള് അ​ന്താ​രാ​ഷ്ട്ര ഉ​ത്പ​ന്ന​മാ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ആ​ല​പ്പു​ഴ: ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച ഓ​ണാ​ട്ടു​ക​ര എ​ള്ള് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഓ​ണാ​ട്ടു​ക​ര മേ​ഖ​ലാ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മ്മാ​ണ പ​ദ്ധ​തി അ​വ​ലോ​ക​ന​വും വി​ത്ത് സം​ഭ​ര​ണ​ശാ​ല​യു​ടെ​യും ഓ​ണാ​ട്ടു​ക​ര എ​ള്ള് ഗു​ണ​നി​ല​വാ​ര നി​ർ​ണ​യ ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സ്വ​യം പ​ര്യാ​പ്ത​ത അ​നി​വാ​ര്യ​മാ​ണ്. ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി- പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യ എ​ക്സൈ​സ് സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് നി​ർ​മ്മാ​ണ​ത്തി​ന് ഏ​ഴു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ന്നും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ കാ​ർ​ഷി​ക കോ​ളേ​ജാ​യി ഉ​യ​ർ​ത്താ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ച്ചെ​ന്നും മ​ന്ത്രി ച​ട​ങ്ങി​ൽ അ​റി​യി​ച്ചു.

കാ​യം​കു​ളം ന​ഗ​ര​സ​ഭാ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ശ​ര​ത് ലാ​ൽ ബ​ല്ലാ​രി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. അം​ബി​ക, ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ന​സ​റു​ള്ള, മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ യു. ​മു​ഹ​മ്മ​ദ്, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഇ​ൻ ചാ​ർ​ജ് ഡ​യ​റ​ക്ട​ർ ഡോ. ​വ​ന്ദ​ന വേ​ണു​ഗോ​പാ​ൽ, സീ​ഡ്സ് ആ​ൻ​ഡ് പ്ലാ​ന്‍റ് മെ​റ്റീ​രി​യ​ൽ പ്രൊ​ഡ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​എം.​ആ​ർ. ബി​ന്ദു, ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​തോ​മ​സ് ജോ​ർ​ജ്, ഡോ.​ഡി. ധ​ല്ലി​ൻ, ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ജു​ക്കേ​ഷ​ൻ വി.​എം. അ​ബ്ദു​ൽ ഹ​ക്കീം, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ​സ്. സു​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up