മാവേലിക്കര: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് മാവേലിക്കര തെയോഭവൻ അരമനയിൽ സ്വീകരണം നൽകി.
കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഭദ്രാസന സെക്രട്ടറി ഫാ. പി.ടി. ഷാജൻ, ചെയർമാൻ ഫാ. സോളു കോശി, രാജു സി. ഡാനിയൽ റമ്പാൻ, ഫാ. ഡാനിയൽ ജോർജ്, ഫാ. ക്രിസ്റ്റി ജോസ്, ഓഫീസ് സെക്രട്ടറി ഫാ. ഏബ്രഹാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ഡോ. ഡി. പൊന്നച്ചൻ, ലാലുമോൻ മഞ്ഞക്കാല, മാത്യു ജോൺ കല്ലുംമൂട്ടിൽ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഐപ്പ് നൈനാൻ, ജോൺസൺ കല്ലട, അനില്‍ മത്തായി എന്നിവർ നേതൃത്വം നൽകി. മാവേലിക്കര പുതിയകാവ് കത്തീഡ്രൽ, മാവേലിക്കര തെയോഭവൻ അരമന എന്നീവിടങ്ങളിലെ സ്വീകരണശേഷം കൊല്ലം ജില്ലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപിച്ചു.