Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sahodaya Kids Fest

Alappuzha

ആ​ല​പ്പു​ഴ സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ശ്രീ​ക​ലാ സു​ഖാ​ദി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡന്‍റ് സി.​ആ​ർ. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി 1600 ഓ​ളം കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും ക​ലാ​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം റി​ട്ട. ല​ക്ച്ച​ർ ഡ​യ​റ്റ് പി.​ജി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റി ഡേ​വി​ഡ് ഡാ​നി​യ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്രി​നു ചെ​റി​യാ​ൻ, സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ആ​ർ.​എ​സ്. രേ​ഖ, വൈ​സ് പ്ര​സി​ഡന്‍റ് ബി​ജി, എ.​എ​ൽ. ഹ​സീ​ന, നീ​നു സു​രേ​ഷ്, പ്ര​ഫ. ജോ​സ​ഫ് തോ​മ​സ്, ആ​ശാ കു​റു​പ്പ്, കെ.​ജെ. സ​ന്ധ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up