ചേർത്തല ബിഷപ് മൂർ വിദ്യാപീഠം സ്കൂളിൽ നടന്ന ആലപ്പുഴ സഹോദയ ജില്ലാതല സിബിഎസ്ഇ കിഡ്സ് ഫെസ്റ്റ് എഴുത്തുകാരി ശ്രീകലാ സുഖാദിയ ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: ആലപ്പുഴ സഹോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല സിബിഎസ്ഇ കിഡ്സ് ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരി ശ്രീകലാ സുഖാദിയ ഉദ്ഘാടനം ചെയ്തു. ചേർത്തല ബിഷപ് മൂർ വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങിൽ സഹോദയ ജില്ലാ പ്രസിഡന്റ് സി.ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽനിന്നായി 1600 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപനസമ്മേളനം റിട്ട. ലക്ച്ചർ ഡയറ്റ് പി.ജി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റി ഡേവിഡ് ഡാനിയൽ, പ്രിൻസിപ്പൽ പ്രിനു ചെറിയാൻ, സഹോദയ ജനറൽ സെക്രട്ടറി ഡോ.ആർ.എസ്. രേഖ, വൈസ് പ്രസിഡന്റ് ബിജി, എ.എൽ. ഹസീന, നീനു സുരേഷ്, പ്രഫ. ജോസഫ് തോമസ്, ആശാ കുറുപ്പ്, കെ.ജെ. സന്ധ്യ, പിടിഎ പ്രസിഡന്റ് പി.എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Alappuzha Sahodaya Kids Fest Nattuvishesham DistrictNews