Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : St. Thomas Church Thumpoli

Alappuzha

തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ

ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ 427-ാ മ​ത് ദ​ർ​ശ​ന​ത്തി​രു​നാ​ളി​ന് ശ​നി​യാ​ഴ്ച കൊ​ടി​യേ​റും. ഡി​സം​ബ​ർ 15ന് ​സ​മാ​പി​ക്കും. തി​രു​നാ​ൾ സ​ന്ദേ​ശ വി​ളം​ബ​ര​റാ​ലി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് ഔ​വ​ർ​ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ ദേ​വാ​ല​യം തി​രു​ന​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കും.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ.​ഡി. തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശം ഉ​യ​ർ​ത്തി യു​വ​തീ യു​വാ​ക്ക​ൾ ന​യി​ക്കു​ന്ന ബൈ​ക്ക്റാ​ലി പി.​പ്ര​സാ​ദ് എം​എ​ൽ​എ ഫ്ലാ​ഗ് ചെ​യ്യും. പൂ​ങ്കാ​വ് പ​ള്ളി​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജി​ല്ല​ാപ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. റി​യാ​സ്, ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ പ്രസംഗിക്കും. വൈ​കി​ട്ട് മാ​തൃ​ദേ​വാ​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​പോ​ൾ ജെ. ​അ​റ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി- ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, വൈ​കി​ട്ട് 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.

ഡി​സം​ബ​ർ നാ​ലി​ന് മ​ത​സൗ​ഹാ​ർ​ദ്ദ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കി​ട്ട് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡി​സം​ബ​ർ ആ​റി​ന് വൈ​കി​ട്ട് 5.30നാ​ണ് ന​ട​തു​റ​ക്ക​ൽ. തു​ട​ർ​ന്നു​ള്ള ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ കാ​ർ​മി​ത​ക​ത്വം വ​ഹി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ഡി​സം​ബ​ർ എ​ട്ടി​നാ​ണ് പ്ര​ധാ​ന​തി​രു​നാ​ൾ. വൈ​കി​ട്ട് 3.30ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഡി​സം​ബ​ർ 12 ന് ​യു​വ​ജ​ന​ദി​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഡി​സം​ബ​ർ15​ന് വൈ​കി​ട്ട് 3.30ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് കൊ​ച്ചി രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ആ​ൻ​റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​നി​ത​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 12ന് ​കൊ​ടി​യി​റ​ക്ക്.

വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​പോ​ൾ ജെ. ​അ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ മൈ​ക്കി​ൾ അ​റ​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ യേ​ശു​ദാ​സ് ആ​റാ​ട്ടു​കു​ളം, പ്രി​ൻ​സ് വി.​എ​സ് വാ​ല​യി​ൽ, ഗ്ലാ​ഡ്വി​ൻ ഫ്രാ​ൻ​സി​സ് ഞാ​റ​ക്ക​ത്ത​റ, കെ.​ജെ. ജോ​ൺ​കു​ട്ടി, വി.​സി. ഉ​റു​മീ​സ്, എ.​എ​ക്സ്. ബേ​ബി അ​ര​ശേ​രി​യി​ൽ, അ​ഡ്വ. ഷാ​ർ​ബി​ൻ സ​ന്ധ്യാ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up