Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Veeyapuram–Mulakamthuruthi

Alappuzha

വീ​യ​പു​രം- മു​ള​യ്ക്കാം​തു​രു​ത്തി ​റോ​ഡ് നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: റെ​ജി ചെ​റി​യാ​ന്‍

നീ​ലം​പേ​രൂ​ർ: വി​യ​പു​രം-​മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​കാ​ന്‍ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. മു​ള​ക്കാം​തു​രു​ത്തി പാ​ലം മു​ത​ല്‍ വാ​ല​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. 

ഈ​ര പ​ള്ളി​യു​ടെ സ​മീ​പ​മു​ള്ള തൈ​ശേ​രി റോ​ഡ്, ഈ​ര സി​എ​സ്‌​ഐ പ​ള്ളി റോ​ഡ്, എ​ന്നി​വ​ട​ങ്ങ​ളും എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. നീ​ലം​പേ​രു​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് നി​ന്നു​കൊ​ണ്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന മു​ഖ്യ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

നീ​ലം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. വി​ന​യ​ച​ന്ദ്ര​ന്‍, മെം​ബ​ര്‍​മാ​രാ​യ പി.​ടി. സ്‌​ക​റി​യ, കെ.​ജെ. അ​നീ​ഷ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​പി​ള്ള, സി​ബി​ച്ച​ന്‍ ത​റ​യി​ൽ, ശ​ശി​കു​മാ​ര്‍ നെ​ല്ല​റ​യ​ക്ക​ല്‍, സി​ബി​ച്ച​ന്‍ ക​ണ്ണോ​ട്ടു​ത​റ, ശ​ശി ന​ക്ക​ര, ബാ​ബു ജേ​ക്ക​ബ്, സോ​മ​നാ​ഥ​കു​റു​പ്പ്, കെ​എ​സ്ടി​പി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up