ചേന്നങ്കരി: ചേന്നങ്കരി ദേവമാതാ ഹൈസ്കൂളിലെ 1973-74 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ ഓൾഡ് ഈസ് ഗോൾഡ് എന്ന സംഘടനയുടെ 54-ാമത് പൂർവ വിദ്യാർഥി സംഗമം നടത്തി. സഹപാഠികളിൽ നിര്യാതരായ പത്തുപേരുടെയും അധ്യാപകരായ വർഗീസ് കുര്യൻ, വി.കെ. ജോൺ എന്നിവരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് തോമസ് കുരുവിള അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ അധ്യാപകരായ എം എ മാത്യു, എം ഓ വർക്കി, മറിയാമ്മ ടീച്ചർ എന്നിവരെയും ഓഫിസ് പ്രവർത്തകരായിരുന്ന പി ടി ജോസഫ്, കെ ജെ തോമസ് എന്നിവരെയും ആദരിച്ചു.
തുടർന്ന് അവാർഡ് ദാനച്ചടങ്ങ് നടത്തി. മാതൃകാ ദമ്പതികളെ നറുക്കിട്ട് തെരഞ്ഞെടുത്തു. ഐയ്പ് മാത്യു, അമൃത കുമാർ, റീത്താ റാണി ജെ. പനവേലി തുടങ്ങിയവർ പ്രസംഗിച്ചു.