Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chakkulathukavu Pongala

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യ്ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം; പ്ര​ധാ​ന റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ല്‍

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ല്‍. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​താ​യി പ​രാ​തി.

പൊ​ങ്കാ​ല​യ്‌​ക്കെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത ഉ​ള്‍​പ്പെ​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ പ​ല​യി​ട​ത്തും കു​ഴി​ക​ളും ത​ക​ര്‍​ച്ച​ക​ളും യാ​ത്രാ ത​ട​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.


സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. പൈ​പ്പ് ലൈ​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും റോ​ഡി​ലെ കു​ഴി അ​ട​ച്ച് ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​തം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
പൊ​ങ്കാ​ല ദി​വ​സം സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ള്‍​പ്പെ​ടെ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യ​വും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ അ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. മ​ഴ പെ​യ്താ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​കും.
പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ക്കാ​തെ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഗ്രാ​മീ​ണ റോ​ഡു​ക​ളു​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പൊ​ങ്കാ​ല​യ്ക്ക് മു​ന്‍​പാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളും പ​രി​സ​ര റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up