കോഴിക്കോട്: കര്‍ഷകരുടെ ഒരിഞ്ചു ഭൂമി പോലും ഇഎസ്എയില്‍ ഉള്‍പ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ പ്രകൃതിയെയും പരിസ്ഥിതിയെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കുന്ന രീതിയിലുള്ള കൃഷികളാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലവൃക്ഷങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്.
കേരളത്തില്‍ മുപ്പത് ശതമാനം വനഭൂമിയുണ്ടെങ്കില്‍ അത്രയും തന്നെ വനാവരണം കൃഷിക്കാരും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലും ചെയ്തതുപോലെ കേരളത്തിലെ ജനവാസ മേഖലയും കൃഷിഭൂമിയും പൂര്‍ണമായി ഇഎസ്എയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.
ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പ്കാട്ടില്‍, കെ.എം. പോള്‍സണ്‍, കെ.കെ. നാരായണന്, വിനോദ് കിഴക്കയില്‍, ഷാജു പ്ളാത്തോട്ടം, വില്യം കെ. തോമസ്, ബാസിദ് ചേലക്കോട്, പൃഥ്വിരാജ് നാറാത്ത്, രാഘവന് കല്ലാനോട്, റീത്ത ജസ്റ്റിന്, അഡ്വ. പി.കെ. നീതു, ജഗത് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.