കാട്ടാക്കട: കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് രക്ഷപെടുത്തി. ചെട്ടിക്കോണം വാർഡിൽ ത്രേസ്യമ്മയാണ്(77) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. ആളൊഴിഞ്ഞ പുരയിടത്തിലെ വീട്ടിലെ കിണറ്റിലാണ് ഇവർ വീണത്.രാവിലെ ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കിണറ്റിനകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് ത്രേസ്യമ്മ ഉപയോഗിക്കുന്ന ഊന്ന് വടിയും ഉണ്ടായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട ഫയർഫോഴ്സ് സ്ഥലത്തെത്തി വയോധികയെ കിണറ്റിൽ നിന്ന് കരയ്ക്കെത്തിച്ചു. വാർഡ് മെമ്പർ സ്ഥലത്തെത്തി വയോധികയെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.