x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷപ്പെടുത്തി

വെബ്ഡെസ്ക്
Published: November 13, 2026 01:49 AM IST | Updated: November 13, 2026 01:49 AM IST

കാ​ട്ടാ​ക്ക​ടയിൽ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് സംഘം പുറത്തെടുക്കുന്നു.

കാ​ട്ടാ​ക്ക​ട: കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. ചെ​ട്ടി​ക്കോ​ണം വാ​ർ​ഡി​ൽ ത്രേ​സ്യ​മ്മ​യാ​ണ്(77) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ഇ​വ​ർ വീ​ണ​ത്.രാ​വി​ലെ ഇ​വ​രെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ണ​റ്റി​ന​ക​ത്ത് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് ത്രേ​സ്യ​മ്മ ഉ​പ​യോ​ഗി​ക്കു​ന്ന ഊ​ന്ന് വ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ നി​ന്ന് ക​ര​യ്ക്കെ​ത്തി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​യെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : rescued fireforce NattuVishesham DistrictNews

Recent News

Corehub Up