Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kollam–Theni Highway

Alappuzha

കൊ​ല്ലം–​തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും

ചാ​രും​മൂ​ട്: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത 183 വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ഇ​ന്ന് ആ​ര​ഭി​ക്കും. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​ര​യി​ൽ നി​ന്നാ​ണ് പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​വ​സം ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ർ​വേ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഒ​രേ​സ​മ​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ശ്രീ​ക​ണ്ഠെ ക​ൺ​സ​ൾ​ട്ട​ന്‍റ്സ്, ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ര​ണ്ട് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഡി​സം​ബ​ർ 20ന​കം സ്ഥ​ല​പ​രി​ശോ​ധ​ന​യും വി​വ​ര​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 31നു ​മു​മ്പാ​യി പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്വീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റേ​ണ്ട​തു​ണ്ട്.

ദേ​ശീ​യ​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ലൈ​നു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ട്ടി​ലി​റ്റി സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റു​ക​ൾ ത​യ്യാ​റാ​ക്കാ​ൻ കെ​എ​സ്ഇ​ബി, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തും.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ട മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പും വ​ന​വ​ത്ക്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പ് ന​ട​ത്തും. കൊ​ല്ലം ബൈ​പ്പാ​സ് ജം​ഗ്‌​ഷ​ൻ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ 54.37 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 1,663.15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്കലും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ കൂ​ടി​യാ​ണ് 40 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലെ​യും പു​രോ​ഗ​തി നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​മെ​ന്നും വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി ന​ട​പ​ടി​ക​ൾ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ട​പെ​ട​ൽ തു​ട​രു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

 

Latest News

Corehub Up