കുമരകം: സൗത്ത് ആഫ്രിക്കയിൽനിന്ന് വധുവരന്മാർ വേമ്പനാട്ടുകായലിൽ വെച്ച് വിവാഹിതരാകാൻ ഇന്നലെ കുമരകത്തെത്തി. ഹിന്ദു ആചാരപ്രകാരം നെൽ പറയും നിലവിളക്കും സാക്ഷിയാക്കി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഹൗസ് ബോട്ടിലായിരുന്നു താലി ചാർത്തൽ.
വരൻ ലുക്ക് ലിസിക്കി വധു ക്രിസ്മാരി എന്നിവരാണ് വേമ്പനാട് കായലിൽ വിവാഹിതരായത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ക്രിസ്മാരിയുടെ ആഗ്രഹപ്രകാരം ആണ് കായലിൽൽ കല്യാണം നടത്തിയത് .