Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Passengers stranded in Shoranur after missing connecting train

Malappuram

ഷൊ​ർ​ണ്ണൂ​രി​ൽ ക​ണ​ക്‌​ഷ​ൻ ട്രെ​യി​ൻ കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ നി​ന്നു​ള്ള മെ​മു വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഷൊ​ർ​ണ്ണൂ​രി​ൽ നി​ന്നു​ള്ള ക​ണ​ക്‌​ഷ​ൻ ട്രെ​യി​ൻ കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ല രാ​വി​ലെ ഷൊ​ർ​ണ്ണൂ​രി​ൽ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ചു. ഒ​ടു​വി​ൽ സ​മ​യ​ത്ത് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നാ​കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ചി​ല യാ​ത്ര​ക്കാ​ർ മ​ട​ങ്ങി​പ്പോ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ 3.10-നാ​ണ് നി​ല​മ്പൂ​രി​ൽ നി​ന്ന് മെ​മു പു​റ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ രാ​വി​ലെ 4.20-ന് ​ഇ​ത് ഷൊ​ർ​ണ്ണൂ​രി​ലെ​ത്തും. 4.30-നാ​ണ് ഷൊ​ർ​ണ്ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു ഷൊ​ർ​ണ്ണൂ​രി​ലെ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് പു​റ​പ്പെ​ടു​ക.
എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന ഈ ​ട്രെ​യി​ൻ പി​ന്നീ​ട് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കും. രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​തി​നാ​ൽ നി​ല​മ്പൂ​ർ, അ​ങ്ങാ​ടി​പ്പു​റം, ഷൊ​ർ​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഈ ​ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​പ്പു​റ​ത്ത് നി​ന്ന് 3.50-ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ ഇ​ന്ന​ലെ 4.02-നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഷൊ​ർ​ണ്ണൂ​രി​ലെ​ത്താ​ൻ വൈ​കി​യ നി​ല​മ്പൂ​ർ മെ​മു​വി​ലെ യാ​ത്ര​ക്കാ​ർ​ക്ക് എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ മെ​മു ന​ഷ്ട​മാ​യി.

വൈ​കി​യെ​ത്തി​യ നി​ല​മ്പൂ​ർ മെ​മു​വി​നെ കാ​ത്തു​നി​ൽ​ക്കാ​തെ ഷൊ​ർ​ണ്ണൂ​രി​ൽ നി​ന്നു​ള്ള ട്രെ​യി​ൻ സാ​ധാ​ര​ണ സ​മ​യ​ത്ത് ത​ന്നെ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പാ​ല​ക്കാ​ട് നി​ന്ന് ച​ര​ക്കു​മാ​യി എ​ത്തി​യ ട്രെ​യി​നി​ന് ക​ട​ന്നു​പോ​കാ​നാ​ണ് നി​ല​മ്പൂ​ർ മെ​മു​വി​നെ അ​ങ്ങാ​ടി​പ്പു​റ​ത്ത് പി​ടി​ച്ചി​ട്ട​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.എ​ന്നാ​ൽ, നി​ല​മ്പൂ​രി​ൽ നി​ന്നു​ള്ള മെ​മു​വി​ന്‍റെ ക​ണ​ക്‌​ഷ​ൻ ട്രെ​യി​നാ​യി​ട്ട​ല്ല എ​റ​ണാ​കു​ളം മെ​മു സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും സി​ഗ്ന​ൽ ല​ഭി​ച്ച​ത​നു​സ​രി​ച്ച് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​താ​കാ​മെ​ന്നു​മാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up