Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Plan to turn it into a 'garden city' fails

Palakkad

ഇ​തു വ​ല്ലാ​ത്തൊ​രു "ബ്യൂട്ടി​ഫു​ൾ' വ​ട​ക്ക​ഞ്ചേ​രി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യെ പൂ​ന്തോ​ട്ട ന​ഗ​ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ഒ​തു​ങ്ങി​യ​തോ​ടെ പ​ദ്ധ​തി പാ​ളി. എ​ല്ലാ​വ​ർ​ഷ​വും ജൂ​ൺ അ​ഞ്ചി​ന് ബ്യൂ​ട്ടി​ഫു​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്ന ആ​ശ​യം ഉ​യ​ർ​ന്നു​വ​രും.

പൊ​തു​സ്ഥ​ല​ത്തൊ​ക്കെ വൃ​ക്ഷ​തൈ​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ടും. മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ ന​ടു​ന്ന ഏ​താ​നും തൈ​ക​ളും ചെ​ടി​ക​ളും ര​ണ്ടോ മൂ​ന്നോ മാ​സം പി​ടി​ച്ചു​നി​ൽ​ക്കും.

വേ​ന​ലാ​കു​മ്പോ​ൾ വെ​ള്ളം​കി​ട്ടാ​തെ എ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങും. പി​റ്റേ വ​ർ​ഷ​വും അ​തേ സ്ഥ​ല​ത്തു​ത​ന്നെ വൃ​ക്ഷ​തൈ ന​ടും. ചി​ല​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ന​ടീ​ൽ ന​ട​ത്തു​ന്ന കു​ഴി​യി​ൽ ത​ന്നെ​യാ​കും പു​തി​യ​വ​ർ​ഷ​ത്തി​ലും തൈ ​ന​ടു​ക.

ബ്യൂ​ട്ടി​ഫു​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്ന ആ​ശ​യ​വു​മാ​യി വ​ട​ക്ക​ഞ്ചേ​രി​യെ പൂ​ന്തോ​ട്ട ന​ഗ​ര​മാ​ക്കാ​ൻ 2023 ജൂ​ൺ അ​ഞ്ചി​ന് ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ൺ ബ​സാ​ർ റോ​ഡി​ൽ ആ​മ​ക്കു​ള​ത്ത് തൈ​ന​ട്ടാ​ണ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ത​ങ്കം ജം​ഗ്ഷ​നി​ലും മി​ഷ​ൻ സ്കൂ​ളി​നു പി​റ​കി​ലും പാ​ത​യോ​ര​ത്തും പൂ​ന്തോ​ട്ട​മൊ​രു​ക്കി.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ളും ക​ടു​പ്പി​ച്ചാ​ണ് വ​ട​ക്ക​ഞ്ചേ​രി​യെ മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഈ ​തൈ​ക​ൾ​ക്ക് ക​ടു​ത്ത വേ​ന​ൽ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ആ​മ​ക്കു​ള​ത്ത് വ​രി ഒ​പ്പി​ച്ച് ന​ട്ട കു​ഞ്ഞു തൈ​ക​ളെ​ല്ലാം ഇ​പ്പോ​ൾ മ​ൺ​മ​റ​ഞ്ഞു. പൂ​ന്തോ​ട്ട ന​ഗ​രി​ക്ക് തു​ട​ക്കം കു​റി​ച്ച പ്ര​ദേ​ശം പി​ന്നെ കാ​ടു​മൂ​ടി​ക്കി​ട​ന്നു. ഇ​പ്പോ​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ട് വെ​ട്ടി തെ​ളി​യി​ച്ച​ത്. എ​ന്നാ​ൽ അ​തി​നു ള്ളി​ലെ പൂ​ചെ​ടി​ക​ളും വൃ​ക്ഷ​തൈ​ക​ളും കാ​ണാ​മ​റ​യ​ത്താ​യി.

Latest News

Corehub Up