ശബരിമല തീർഥാടന കാലത്തിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് ആമകുളത്തെ പൊന്തക്കാട് വെട്ടിത്തെളിച്ചപ്പോൾ. വടക്കഞ്ചേരിയെ പൂന്തോട്ട നഗരമാക്കാനുള്ള പദ്ധതിക്ക് ഇ
വടക്കഞ്ചേരി: വടക്കഞ്ചേരിയെ പൂന്തോട്ട നഗരമാക്കാനുള്ള ശ്രമങ്ങൾ പരിസ്ഥിതിദിനത്തിൽ ഒതുങ്ങിയതോടെ പദ്ധതി പാളി. എല്ലാവർഷവും ജൂൺ അഞ്ചിന് ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന ആശയം ഉയർന്നുവരും.
പൊതുസ്ഥലത്തൊക്കെ വൃക്ഷതൈകളും പൂച്ചെടികളും നടും. മഴ ലഭിക്കുന്നതിനാൽ നടുന്ന ഏതാനും തൈകളും ചെടികളും രണ്ടോ മൂന്നോ മാസം പിടിച്ചുനിൽക്കും.
വേനലാകുമ്പോൾ വെള്ളംകിട്ടാതെ എല്ലാം കരിഞ്ഞുണങ്ങും. പിറ്റേ വർഷവും അതേ സ്ഥലത്തുതന്നെ വൃക്ഷതൈ നടും. ചിലപ്പോൾ വർഷങ്ങളായി നടീൽ നടത്തുന്ന കുഴിയിൽ തന്നെയാകും പുതിയവർഷത്തിലും തൈ നടുക.
ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന ആശയവുമായി വടക്കഞ്ചേരിയെ പൂന്തോട്ട നഗരമാക്കാൻ 2023 ജൂൺ അഞ്ചിന് ലോക പരിസ്ഥിതിദിനത്തിൽ വടക്കഞ്ചേരി ടൗൺ ബസാർ റോഡിൽ ആമക്കുളത്ത് തൈനട്ടാണ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തത്.
തങ്കം ജംഗ്ഷനിലും മിഷൻ സ്കൂളിനു പിറകിലും പാതയോരത്തും പൂന്തോട്ടമൊരുക്കി.
ബോധവത്കരണ പരിപാടികൾക്കൊപ്പം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷാനടപടികളും കടുപ്പിച്ചാണ് വടക്കഞ്ചേരിയെ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ തൈകൾക്ക് കടുത്ത വേനൽ മറികടക്കാനായില്ല. ആമക്കുളത്ത് വരി ഒപ്പിച്ച് നട്ട കുഞ്ഞു തൈകളെല്ലാം ഇപ്പോൾ മൺമറഞ്ഞു. പൂന്തോട്ട നഗരിക്ക് തുടക്കം കുറിച്ച പ്രദേശം പിന്നെ കാടുമൂടിക്കിടന്നു. ഇപ്പോൾ ശബരിമല തീർഥാടന സീസണിനോടനുബന്ധിച്ചാണ് കാട് വെട്ടി തെളിയിച്ചത്. എന്നാൽ അതിനു ള്ളിലെ പൂചെടികളും വൃക്ഷതൈകളും കാണാമറയത്തായി.
Tags : A truly 'beautiful' Nattuvishesham DistrictNews