Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pushpagiri Medical College

Pathanamthitta

തൂ​ഫാ​ൻ കെ​യ​ർ; കേ​ര​ള സ​ർ​ക്കാ​രി​നൊ​പ്പം കൈ​കോ​ർ​ത്ത് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ച്ച് തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. ഫൈ​സി ഫാ​ൻ​കെ​യ​ർ പ​ദ്ധ​തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഖ്യാ​പി​ച്ച​ത്.

മാ​ന​വ​രാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മാ​യി മ​യ​ക്കു​മ​രു​ന്ന് ലോ​ബി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ ത​ട​യാ​ൻ തൂ​ഫാ​ൻ കൊ​ടു​ങ്കാ​റ്റി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​റു​മാ​സം കൊ​ണ്ട് 17,000 ൽ ​പ​രം കേ​സു​ക​ൾ എ​ടു​ത്തു. ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 40 ഓ​ളം പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൂ​ഫാ​ൻ കെ​യ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 102 പേ​ർ​ക്ക് ചി​കി​ത്സ ന​ട​ത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​ഷ്പ​ഗി​രി പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ ജേ​ക്ക​ബ് പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ വ​ർ​ഗീ​സ് മാ​മ്മ​ൻ, അ​ബി​ൻ വ​ർ​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ, തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി. ​സ​ന്തോ​ഷ്, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ഡോ. ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി​ൽ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌

ഫൈ​സി ഫാ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​യി​സ് ജി​യോ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up