ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു.
തിരുവല്ല: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തെ പിന്തുണച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി. ഫൈസി ഫാൻകെയർ പദ്ധതിയാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്.
മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മയക്കുമരുന്ന് ലോബി വളർന്നിരിക്കുകയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മയക്കുമരുന്ന് ലോബിയെ തടയാൻ തൂഫാൻ കൊടുങ്കാറ്റിലൂടെ ഒരു പരിധിവരെ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആറുമാസം കൊണ്ട് 17,000 ൽ പരം കേസുകൾ എടുത്തു. ശക്തമായ പ്രവർത്തനമാണ് പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ 40 ഓളം പ്രമുഖ ആശുപത്രികളിലെ പ്രതിനിധികളുമായി ബന്ധപ്പെട്ട് തൂഫാൻ കെയർ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലൂടെ 102 പേർക്ക് ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പുഷ്പഗിരി പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ വർഗീസ് മാമ്മൻ, അബിൻ വർക്കി, പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ്, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, തിരുവല്ല ഡിവൈഎസ്പി പി. സന്തോഷ്, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ്, പ്രിൻസിപ്പൽ ഡോ. റീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫൈസി ഫാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ജോയിസ് ജിയോ വിശദീകരിച്ചു.
Tags : Pushpagiri Medical College Toofan Care NattuVishesham DistrictNews