Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Renovation of the Nenmara-Olippara road remains uncertain.

Palakkad

പൊ​ടി​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്രി​ക​ർ

നെ​ന്മാ​റ: നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത​യു​ടെ ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളെ വെ​ട്ടി​ലാ​ക്കി റോ​ഡി​ലെ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് എ​ല്ലാ​വ​രും.

റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ റോ​ഡി​ൽ നി​ര​ന്ത​രം വെ​ള്ളം ന​ന​ച്ച് പൊ​ടി​ശ​ല്യ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നു നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത ആ​ക്്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​റു​കാ​ര​നെ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തു​വ​രെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പൊ​ടി​ശ​ല്യ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​ക്്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളെ നെ​ന്മാ​റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​യും ദൈ​നം​ദി​ന ജീ​വി​ത​വും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ തു​ട​ർ​ന്ന് ഉ​യ​രു​ന്ന പൊ​ടി വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ 30ന് ​നി​ർ​ത്തി​വ​ച്ച റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന അ​വ​സാ​ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ശ​ക്ത​മാ​യ​ത്.

രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും കെ. ​പ്രേ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ആ​ക്ഷ​ൻ ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​ർ നി​ര​വ​ധി ത​വ​ണ ഇ​ട​പെ​ടു​ക​യും സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

Latest News

Corehub Up