Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The Capital of Cooperative

Kozhikode

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മൂ​ല​ധ​നം വി​ശ്വാ​സ്യത:​ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

കോ​ഴി​ക്കോ​ട്:​സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം അ​വ​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന ജ​ന​കീ​യ സം​വി​ധാ​ന​മാ​ണെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.
73-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കൊ​യി​ലാ​ണ്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.​കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക വ​ള​ർ​ച്ച​യി​ലും ദേ​ശീ​യ പു​രോ​ഗ​തി​യി​ലും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ചി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ മേ​ഖ​ല കേ​വ​ലം സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ വി​ശാ​ല സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ടു​വെ​യ്ക്കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ജ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സ​മാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ മൂ​ല​ധ​നം. ആ ​വി​ശ്വാ​സം സം​ര​ക്ഷി​ച്ച്‌ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ താ​ങ്ങും ത​ണ​ലു​മാ​യി മാ​റാ​ൻ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും മ​ന്ത്രി ആ​ശം​സി​ച്ചു.
ച​ട​ങ്ങി​ൽ കെ. ​പ്ര​വീ​ൺ​കു​മാ​ർ എം​എ​ൽ​എ.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ൽ ന​ട​ന്നു. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ, ഒ​റ്റ​പ്പാ​ലം കോ-​ഓ​പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് എം​ഡി. ഡോ. ​എം. രാ​മ​നു​ണ്ണി ന​യി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​ൽ സ​ഹ​കാ​രി​ക​ളും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രും അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.20 വ​രെ​യാ​ണ് വാ​രാ​ഘോ​ഷം.

 

Latest News

Corehub Up