Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The Relevance of Gurus Teachings Is Growing in the Present Times

Kannur

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഗു​രു വ​ച​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യേ​റു​ന്നു: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ത​ല​ശേ​രി: ക​ലാ​പ ക​ലു​ഷി​ത​മാ​യ വ​ർ​ത്ത​മാ​ന​കാ​ല ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​രം ശ്രീ ​നാ​രാ​യ​ണ ഗു​രു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ മ​ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ദ​ർ​ശ​ന​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഗു​രു​ദേ​വ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ദ്ദേ​ഹം പ്ര​തി​ഷ്ഠ ന​ട​ത്തി​യ ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

കേ​ര​ളം ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച എ​ക്കാ​ല​ത്തേ​യും വ​ലി​യ ധൈ​ഷ​ണി​ക പ്ര​തി​ഭ​യാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്കി ഈ​ശ്വ​ര​ൻ നി​ന്നി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ച മ​ഹാ​ത്മാ​വാ​ണ് ഗു​രു. ത​ത്വ​മ​സി​ക്ക് പു​തി​യ ഭാ​ഷ്യം ച​മ​ച്ച ഗു​രു അ​രു​വി​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷ്ഠ​യോ​ളം പോ​ന്ന മ​റ്റൊ​രു സാ​മു​ഹ്യ വി​പ്ല​വം മ​റ്റാ​രും ന​ട​ത്തി​യി​ട്ടി​ല്ല. വ​ർ​ണാ​ശ്ര​മ ധ​ർ​മ​ങ്ങ​ളെ അ​തേ​വ​രെ നി​രാ​ക​രി​ക്കാ​തി​രു​ന്ന ഗാ​ന്ധി​ജി ഗു​രു​ദേ​വ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ത​ന്‍റെ ചി​ന്ത​ക​ളെ സ്വ​യം തി​രു​ത്തി​യ​ത്.

അ​രു​വി​പ്പു​റ​ത്ത് ഗു​രു എ​ഴു​തി​വ​ച്ച വാ​ച​ക​ങ്ങ​ൾ ലോ​ക​ത്തി​ന് ഒ​രു ക​വാ​ട​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ ആ​ലേ​ഖ​നം ചെ​യ്യേ​ണ്ട​താ​ണെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up