Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Across the Periyar Valley Canal

Ernakulam

പാ​ലം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ​യി​ലെ 14, 15 വാ​ർ​ഡു​ക​ളി​ലൂ​ടെ​യു​ള്ള മാ​ര​മം​ഗ​ലം ഗ​വ. എ​ൽ​പി സ്‌​കൂ​ൾ-​സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് റോ​ഡി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ലി​നു കു​റു​കെ​യു​ള്ള പാ​ലം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ അ​ടി​ക്കെ​ട്ട് ഇ​ള​കി​യും ടാ​റിം​ഗ് വി​ണ്ടു​കീ​റി റോ​ഡ് ഇ​രു​ന്നും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി ഒ​രു​മാ​സ​മാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​യാ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു ക​നാ​ലി​ൽ പ​തി​ച്ചേ​ക്കും. പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ഒ​രു​വ​ർ​ഷ​ത്തോ​ളം ഇ​വി​ടെ വെ​ള്ളം ചോ​ർ​ന്നി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണു പാ​ല​ത്തി​ന്‍റെ അ​ടി​ക്കെ​ട്ടി​നു ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ പൈ​പ്പ്ചോ​ർ​ച്ച പ​രി​ഹ​രി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ൻ്റെ​യും റോ​ഡി​ന്‍റെ​യും ഇ​ടി​ച്ചി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തു​ത​ന്നെ റോ​ഡ് കു​ഴി​യാ​യി വ​ഴി​യാ​ത്ര മു​ട​ക്കി ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. മാ​ര​മം​ഗ​ലം സ്‌​കൂ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന റോ​ഡും പാ​ല​വു​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​ത്.

Latest News

Corehub Up