മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ കത്തോലിക്ക പള്ളിയില്‍ ശതാബ്ദി വര്‍ഷത്തിന് തുടക്കമായി. വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മലങ്കര കത്തോലിക്ക ബിഷപ് റവ. ഡോ. യൂഹനോന്‍ മാര്‍ തെയോഡോഷ്യസ് ലോഗോ പ്രകാശനം ചെയ്തു. ലിസ്യൂ സെന്റര്‍ ഡയറക്ടര്‍ ഫാ. സഖറിയാസ് ഒസിഡി, ഫാ. ജോര്‍ജ് ഒസിഡി, ഫാ. ആന്റണി ചേലാട്ട്, വികാരി ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, ഇടവക സമിതി സെക്രട്ടറി തോമസ് ചെറുപുഷ്പം എന്നിവര്‍ പങ്കെടുത്തു.