Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : charas worth five crore

Ernakulam

അ​ഞ്ച് കോ​ടി​യു​ടെ ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ഡ് നീ​ലീ​ശ്വ​രം ചി​റ​പ്പു​റ​ത്ത്‌ വെ​ള്ളി​ക്കോ​ത്ത് മു​ഹ​മ്മ​ദ് സി​റാ​ജു​ദ്ദീ​നെ​യാ​ണ് (25) എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും നെ​ടു​മ്പാ​ശേ​രി പൊ​ലി​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ര​ണ്ട​ര കി​ലോ​ഗ്രാം ച​ര​സാ​ണ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ച​ര​സ് വാ​ങ്ങി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. അ​വി​ടെ നി​ന്ന് മം​ഗ​ളൂ​രു വ​രെ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്.

തു​ട​ർ​ന്ന് ട്രെ​യി​നി​ൽ തൃ​ശൂ​രി​ൽ എ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി.

ചെ​റി​യ പായ്ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ച​ര​സ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വി​ന്‍റെ ത​ളി​രി​ല കൊ​ണ്ട് നി​ർ​മി​ച്ച അ​ത്യ​ധി​കം അ​പ​ക​ട​കാ​രി​യാ​യ ച​ര​സാ​ണ് പി​ടി​കൂ​ടി​യ​ത്.
നേ​ര​ത്തെ​യും പ്ര​തി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.
ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം, ​നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി. ​ബി​നു​കു​മാ​ർ, ആ​ലു​വ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ്, എ​സ്ഐ​മാ​രാ​യ ടി.​എ​സ്. അ​ഭി​ജി​ത്, എ.​സി. ബി​ജു, കെ.​പി. വി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

 

Latest News

Corehub Up