Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Construction on National Highway 66

Ernakulam

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ലെ ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കൂ​ന​മ്മാ​വ് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തി​ൽ വ​ൻ പ്ര​തി​ഷേ​ധം. കു​ന​മ്മാ​വ് പ്ര​ദേ​ശ​ത്ത് എ​ൻ​എ​ച്ച് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ത​വ​ണ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം കൂ​ന​മ്മാ​വ് കാ​വി​ൽ​ന​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​ത്തി​നി​ടെ മൂ​ന്നു മീ​റ്റ​റോ​ളം കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്നു. എ​ന്നാ​ൽ ഇ​ത് മ​റ​ച്ചു​വ​ച്ചു​കൊ​ണ്ട് പ്ര​ദേ​ശ​ത്ത് മ​ണ്ണി​ട്ടു മൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രു​മാ​ണ് മ​ണ്ണി​ട്ടു മൂ​ടി​യ പൈ​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ലാ​ണ് കൂ​ന​മ്മാ​വി​ലെ​യും വ​രാ​പ്പു​ഴ​യി​ലെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ മ​ണ്ണി​ട്ട് മൂ​ടി​വ​യ്ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ല ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ച്ച്. ജ​മാ​ൽ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ അ​നു സു​നി​ൽ, കെ.​ആ​ർ. പ്ര​താ​പ​ൻ, പൗ​ലോ​സ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up