Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kochi beach

Ernakulam

നാ​ട്ടു​കാ​ർ ശു​ചീ​ക​രി​ച്ച ഫോ​ർ​ട്ടുകൊ​ച്ചി തീ​രം ക​ട​ലെ​ടു​ത്തു

മ​ട്ടാ​ഞ്ചേ​രി: ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ശു​ചീ​ക​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ ഫോ​ർ​ട്ടുകൊ​ച്ചി സൗ​ത്ത് ക​ട​പ്പു​റ​ത്തെ തീ​രം ക​ട​ലെ​ടു​ത്തു. ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് തീ​രം ഇ​ടി​ഞ്ഞ​തോ​ടെ പ്ര​ദേ​ശം വീ​ണ്ടും മാ​ലി​ന്യം നി​റ​ഞ്ഞ് വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഇ​രി​ക്കാ​നും ക​ളി​ക്കാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ബീ​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​ശ​യം പ്ര​ദേ​ശ​വാ​സി​ക​ളാ​യ രാ​ജേ​ഷും ന​വീ​നു​മാ​ണ് ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച​ത്.

തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​രും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​ർ ക​ട​പ്പു​റം ശു​ചീ​ക​രി​ച്ചെ​ടു​ത്ത​ത്. തീ​ര​ത്തേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യു​ന്ന​ത് ത​ട​യാ​ൻ വ​ല കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ക​ട​പ്പു​റം എ​പ്പോ​ഴും വൃ​ത്തി​യാ​യി നി​ല​നി​ർ​ത്താ​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ.

വേ​ണു​ഗോ​പാ​ൽ കെ. ​പൈ, സു​നി​ൽ​കു​മാ​ർ, ജോ​ൺ​സ​ൺ, ബാ​ബു, പ്രേ​മ​ൻ, സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ സം​ഘ​ത്തോ​ടൊ​പ്പം വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​യാ​യ എ​റി​ക്കും കൈ​കോ​ർ​ത്ത​ത് നേ​ര​ത്തെ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.
ഏ​റെ ക​ഷ്ട​പ്പെ​ട്ട് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത തീ​രം ക​ൺ​മു​ന്നി​ൽ ക​ട​ലെ​ടു​ത്ത​തി​ന്‍റെ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ് ഈ ​കൂ​ട്ടാ​യ്മ​യും ഒ​പ്പം എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും.

Latest News

Corehub Up