Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Padmanabhan Nair from Vakkeli knows no rest.

Ernakulam

26 വ​ർ​ഷ​മാ​യി റോ​ഡി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ; 83-ാം വ​യ​സി​ലും വാ​ക്കേ​ലി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​ർ​ക്ക് വി​ശ്ര​മ​മി​ല്ല

മ​ഞ്ഞ​പ്ര : പ്രാ​യം 83 പി​ന്നി​ട്ടി​ട്ടും വി​ശ്ര​മ​മി​ല്ലാ​തെ നാ​ടി​ന്‍റെ ശു​ചി​ത്വ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര വാ​ക്കേ​ലി​ൽ പ​ത്മ​നാ​ഭ​ൻ​നാ​യ​ർ .

ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ മെക്കാനിക്ക് തസ്തികയിൽ നി​ന്ന് 2000ത്തി​ൽ വി​ര​മി​ച്ച ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 26വ​ർ​ഷ​മാ​യി മ​ഞ്ഞ​പ്ര ഗ​വ. ഹൈ​സ്കൂ​ൾ മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി റോ​ഡി​ലെ 500 മീ​റ്റ​റോ​ളം ദൂ​രം രാ​വി​ലെ​യും വൈ​കി​ട്ടും മു​ട​ങ്ങാ​തെ റോ​ഡ് അ​ടി​ച്ച് വൃ​ത്തി​യാ​ക്കു​ന്നു.

ഔ​ദ്യോ​ഗി​ക ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും പൊ​തു സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ക്കാ​ൻ പ​ത്മ​നാ​ഭ​ൻ നാ​യ​ർ ത​യാ​റ​യി​ല്ല. നാ​ടി​ന്‍റെ ശു​ചി​ത്വം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ഏ​റ്റെ​ടു​ത്ത് കാ​ൽ നൂ​റ്റാ​ണ്ടി​ലേ​ലേ​റെ​യാ​യി പ്ര​കൃ​തി സ്‌​നേ​ഹി​യാ​യ ഇ​ദ്ദേ​ഹം തു​ട​രു​ന്ന ഈ ​പ്ര​വ​ർ​ത്ത​നം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണ്. പ്ര​തി​ഫ​ല​മോ അം​ഗീ​കാ​ര​മോ പ്ര​തീ​ക്ഷി​ക്കാ​തെ സ്വ​ന്തം സ​മ​യ​വും അ​ധ്വാ​ന​വും നാ​ടി​നു​വേ​ണ്ടി മാ​റ്റി​വെ​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ നാ​യ​രു​ടെ സേ​വ​നം പു​തു ത​ല​മു​റ​യ്ക്കും വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് പ​ക​ർ​ന്നുന​ൽ​കു​ന്ന​ത്.

വി​ര​മി​ച്ച​ത് ജോ​ലി​യി​ൽ​നി​ന്ന്മാ​ത്രം സേ​വ​ന​ത്തി​ൽ നി​ന്ന​ല്ല 83-ാം വ​യ​സി​ലും തു​ട​രു​ന്ന ഈ ​നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വും അം​ഗീ​കാ​ര​വും ല​ഭി​ക്കേ​ണ്ട​തു​ണ്ട്.പൊ​തു സേ​വ​ന​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ടെ​യും ഉ​ത്ത​മ മാ​തൃ​ക പു​രു​ഷ​നാ​ണ് പ​ത്മ​നാ​ഭ​ൻ​നാ​യ​ർ.

രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ത് വ​ഴി ഏ​റെ യാ​ത്ര​ക്കാ​ർ സഞ്ചരിക്കും. സ്‌​കൂ​ൾ കു​ട്ടി​ക​ൾ ഇ​വ​ർ കാ​ൽന​ട​യാ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി പോ​കു​മ്പോ​ൾ റോ​ഡി​ൽ ചൂ​ലു​മാ​യി നി​ൽ​ക്കു​ന്ന ഈ ​മ​നു​ഷ്യ​സ്‌​നേ​ഹി​യും പ്ര​കൃ​തി​സ്‌​നേ​ഹി​യു​മാ​യ പ​പ്പ​ൻ ചേ​ട്ട​നെ (അ​ടു​പ്പ​ക്കാ​ർ വി​ളി​ക്കു​ന്ന​ത്)അ​ഭി​വാ​ദ്യം ചെ​യ്തു പോ​കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. ര​ണ്ട് നേ​രം റോ​ഡ് അ​ടി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് മൂ​ന്നു മ​ണി​ക്കൂ​ർ സ​മ​യം വേ​ണ്ടി വ​രു​ന്നു​ണ്ട് (രാ​വി​ലെ​യും വൈ​കി​ട്ടും ഒ​ന്ന​ര മ​ണി​ക്കൂ​ർ).

Latest News

Corehub Up