മരട്: വൈറ്റിലയിൽ നിന്നും ബൈപ്പാസ് വഴി വരുന്ന സ്വകാര്യ ബസുകൾ മേൽപ്പാലത്തിലൂടെ വഴിമാറി ഓടുന്നതിനെതിരെ സിപിഐ മരട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
സമരത്തിനിടയിൽ വഴി മാറി ഓടിയ ബസുകളെ പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് രണ്ട് ബസുകൾക്ക് പൊലിസ് 5,000 രൂപ വീതം പിഴ ചുമത്തി. ഒരു ബസിലെ കണ്ടക്ടർക്ക് ലൈസൻസുമുണ്ടായിരുന്നില്ല. പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ. ടി.ബി. ഗഫൂർ ഉദ്ഘാടനം ചെയ്തു.
കെ.പി. യേശുദാസ് അധ്യക്ഷത വഹിച്ചു. എ.ആർ. പ്രസാദ്, എ.കെ. കാർത്തികേയൻ, ടി.കെ. ജയേഷ്, പി.കെ. ഷാജി, ഷിഹാബ്, മരട് രഘു, സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.
കുണ്ടന്നൂർ ജംഗ്ഷൻ വഴി പോകാതെ നടുറോഡിൽ യാത്രക്കാരെ ഇറക്കി സ്വകാര്യ ബസുകൾ റൂട്ട് മാറ്റി ഓടുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.