x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ട​ന്നൂ​രി​ൽ ബ​സു​ക​ൾ വ​ഴിമാ​റി ഓ​ടു​ന്ന​തി​നെ​തി​രേ സി​പി​ഐ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: November 25, 2026 05:00 AM IST | Updated: November 25, 2026 05:00 AM IST

കു​ണ്ട​ന്നൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ വ​ഴി​മാ​റി ഓ​ടു​ന്ന​തി​നെ​തി​രെ സി​പി​ഐ മ​ര​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

മ​ര​ട്: വൈ​റ്റി​ല​യി​ൽ നി​ന്നും ബൈ​പ്പാ​സ് വ​ഴി വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ വ​ഴി​മാ​റി ഓ​ടു​ന്ന​തി​നെ​തി​രെ സി​പി​ഐ മ​ര​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

സ​മ​ര​ത്തി​നി​ട​യി​ൽ വ​ഴി മാ​റി ഓ​ടി​യ ബ​സു​ക​ളെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന് ര​ണ്ട് ബ​സു​ക​ൾ​ക്ക് പൊ​ലി​സ് 5,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. ഒ​രു ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്ക് ലൈ​സ​ൻ​സു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​തി​ഷേ​ധ സ​മ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം അ​ഡ്വ. ടി.​ബി. ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി. യേ​ശു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ. പ്ര​സാ​ദ്, എ.​കെ. കാ​ർ​ത്തി​കേ​യ​ൻ, ടി.​കെ. ജ​യേ​ഷ്, പി.​കെ. ഷാ​ജി, ഷി​ഹാ​ബ്, മ​ര​ട് ര​ഘു, സി​യാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​ൻ വ​ഴി പോ​കാ​തെ ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ റൂ​ട്ട് മാ​റ്റി ഓ​ടു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Tags : CPI protests against buses taking diverted routes at Kundannoor Nattuvishesham DistrictNews

Recent News

Corehub Up