Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Presenting a visual treat of historical memories from the world of football.

Ernakulam

ഫ്രെ​യിം​സ് ഓ​ഫ് ഗ്ലോ​റി

കൊ​ച്ചി: കേ​ര​ള ഫു​ട്‌​ബോ​ളി​ന്‍റെ പ​ഴ​യ​കാ​ല പ്ര​താ​പ​വും വി​സ്മ​രി​ക്കാ​നാ​കാ​ത്ത ച​രി​ത്ര​നി​മി​ഷ​ങ്ങ​ളും അ​പൂ​ര്‍​വ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പു​ന​രാ​വി​ഷ്‌​ക​രി​ക്കു​ന്ന ഫ്രെ​യിം​സ് ഓ​ഫ് ഗ്ലോ​റി ദ ​കേ​ര​ള ഫു​ട്‌​ബോ​ള്‍ സ്റ്റോ​റി ചി​ത്ര​പ്ര​ദ​ര്‍​ശ​നം എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ല്ല​റ​ക്ക​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ സ്റ്റീ​ഫ​ന്‍ ആ​ന്‍റ​ണി ക​ല്ല​റ​ക്ക​ലാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ രം​ഗ​ത്തെ പ്ര​മു​ഖ ക​ളി​ക്കാ​രെ​യും ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​ക​ളെ​യും നേ​രി​ല്‍ ക​ണ്ട് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും ഓ​ര്‍​മ​ക​ളും ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​സാ​ക്ഷ്യ​ങ്ങ​ളാ​ണു പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

1973ലെ ​കേ​ര​ള ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ വി​ജ​യ​നി​മി​ഷ​ങ്ങ​ള്‍, പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ള്‍, ദേ​ശീ​യ​ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ര്‍​ത്തി​യ ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​ക​ള്‍, ച​രി​ത്ര​പ്ര​ധാ​ന​മാ​യ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി ഓ​ര്‍​മ​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ട്. ഒ​ളി​മ്പ്യ​ന്‍​മാ​രാ​യ സൈ​മ​ണ്‍ സു​ന്ദ​ര്‍​രാ​ജ്, ഒ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, അ​ബ്ദു​റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ വി​ക്ട​ര്‍ മ​ഞ്ഞി​ല, സി.​സി. ജേ​ക്ക​ബ്, സേ​തു​മാ​ധ​വ​ന്‍, എം.​എം. ജേ​ക്ക​ബ്, കെ.​ടി. ചാ​ക്കോ , ഇ​ട്ടി മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ​യും ജീ​വി​ത​ത്തി​ലെ നി​ര്‍​ണാ​യ​ക മു​ഹൂ​ര്‍​ത്ത​ങ്ങ​ളും ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ര്‍​ശ​ക​രി​ലേ​ക്കെ​ത്തു​ന്നു. പ്ര​ദ​ര്‍​ശ​നം ഇ​ന്നു വൈ​കീ​ട്ട് സ​മാ​പി​ക്കും.

Latest News

Corehub Up