Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Renovated inclusive park in Panampilly Nagar

Ernakulam

പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ ന​വീ​ക​രി​ച്ച ഇ​ന്‍​ക്ലൂ​സീ​വ് പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സു​ര​ക്ഷി​ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ക​ളി​യി​ടം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ന​മ്പി​ള്ളി​ന​ഗ​റി​ല്‍ ഇ​ന്ന​ര്‍ വീ​ല്‍ ക്ല​ബ് ഓ​ഫ് കൊ​ച്ചി ന​വീ​ക​രി​ച്ച ഇ​ന്‍​ക്ലൂ​സീ​വ് പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ര്‍ വീ​ല്‍ ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ദ്യ സ​ഞ്ജ​യ് നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന​ര്‍ വീ​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സാ​ജു, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ശ്വേ​ത വാ​സു​ദേ​വ​ന്‍, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി കൃ​ഷ്ണ​ന്‍, റോ​ട്ട​റി ബാ​ല്‍ ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ര​വീ​ന്ദ്ര കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​റി​ലെ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി ബാ​ല​ഭ​വ​ന്‍ ഗ്രൗ​ണ്ടി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കെ.​പി. തോ​മ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സി​എ​സ്ആ​ര്‍ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ല്ലാ​സ​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും സ​ഹാ​യി​ക്കു​ന്ന നെ​സ്റ്റ് സ്വിം​ഗ്, ലൂ​പ്പ് റിം​ഗ്, റി​ഥം ഗി​റ്റാ​ര്‍ എ​ന്നീ പ്ര​ത്യേ​ക ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പാ​ര്‍​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ട്ടി​സം ബാ​ധി​ച്ച​വ​ര്‍​ക്കും കാ​ഴ്ച, കേ​ള്‍​വി, ച​ല​ന വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​വ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൃ​ത്രി​മ പു​ല്‍​ത്ത​കി​ടി​യും മ​റ്റ് ശി​ശു​സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ളും പാ​ര്‍​ക്കി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Latest News

Corehub Up