പനമ്പിള്ളിനഗറില്‍ ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കൊച്ചി നവീകരിച്ച ഇന്‍ക്ലൂസീവ് പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നര്‍ വീല്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ വിദ്യ സഞ്ജയ് നിര്
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പടെ എല്ലാ കുട്ടികള്‍ക്കും സുരക്ഷിതവും സൗഹൃദപരവുമായ കളിയിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പനമ്പിള്ളിനഗറില്‍ ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കൊച്ചി നവീകരിച്ച ഇന്‍ക്ലൂസീവ് പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നര്‍ വീല്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ വിദ്യ സഞ്ജയ് നിര്‍വഹിച്ചു. ഇന്നര്‍ വീല്‍ ക്ലബ് പ്രസിഡന്റ് ഷീലാ സാജു, ഡിസ്ട്രിക്ട് സെക്രട്ടറി ശ്വേത വാസുദേവന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് പ്രസിഡന്റ് ഗായത്രി കൃഷ്ണന്, റോട്ടറി ബാല്‍ ഭവന് ഡയറക്ടര്‍ രവീന്ദ്ര കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം പനമ്പിള്ളി നഗറിലെ റോട്ടറി ക്ലബ് ഓഫ് കൊച്ചി ബാലഭവന് ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെ.പി. തോമസ് ഫൗണ്ടേഷന്റെ സിഎസ്ആര്‍ പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നെസ്റ്റ് സ്വിംഗ്, ലൂപ്പ് റിംഗ്, റിഥം ഗിറ്റാര്‍ എന്നീ പ്രത്യേക കളി ഉപകരണങ്ങളാണ് പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഓട്ടിസം ബാധിച്ചവര്‍ക്കും കാഴ്ച, കേള്‍വി, ചലന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കുട്ടികളുടെ സുരക്ഷയ്ക്കായി കൃത്രിമ പുല്‍ത്തകിടിയും മറ്റ് ശിശുസൗഹൃദ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.