x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​യാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ്

വെബ് ഡെസ്ക്
Published: November 24, 2026 07:26 AM IST | Updated: November 24, 2026 07:26 AM IST

ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ടം.

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​ന പ​ദ്ധ​തി​ക്കു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ.

ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലും ടൗ​ണ്‍​ഹാ​ള്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളോ​ട് മാ​ര്‍​ച്ച് 31 ന​കം ഒ​ഴി​ഞ്ഞ് താ​ക്കോ​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റാ​ന്‍ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ല്‍​കി.

ബ​സ് സ്റ്റാ​ന്‍​ഡി​ലെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. ഇ​തി​നൊ​പ്പം ടൗ​ണ്‍​ഹാ​ള്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​വും നി​ര്‍​മി​ക്കും.

പ​ഴ​യ ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​വും ഈ​വ​നിം​ഗ് മാ​ര്‍​ക്ക​റ്റ് പ്ര​ദേ​ശ​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ടൗ​ണ്‍​ഹാ​ള്‍ കോം​പ്ല​ക്‌​സ് നി​ര്‍​മാ​ണം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ 10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ട്രി​ച്ചി മാ​തൃ​ക​യി​ലു​ള്ള ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ നേ​ര​ത്തെ സ​മ്മ​ത​പ​ത്രം ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

നി​ല​വി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ലെ സ്ഥ​ല​പ​രി​മി​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​ട​ക്കു​ഭാ​ഗ​ത്ത് ഫാ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രേ​ക്ക​ര്‍ 25 സെ​ന്‍റ്് സ്ഥ​ലം കൂ​ടി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണു നീ​ക്കം. സ്ഥ​ലം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സ​ര്‍​ക്കാ​രി​ന് ക​ത്തും ന​ല്‍​കി​യി​ട്ടു​ണ്ട്.

1963ല്‍ ​നി​ര്‍​മി​ച്ച ബ​സ് സ്റ്റാ​ന്‍​ഡ് പി​ന്നീ​ട് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ ക്ക് വി​ക​സി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥ​ല​പ​രി​മി​തി ഇ​ന്നും പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. സ​മീ​പ റോ​ഡു​ക​ളി​ലെ വാ​ഹ​ന​ത്തി​ര​ക്കും ബ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തും സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​ നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Tags : Municipality notice to vacate old buildings Nattuvishesham DistrictNews

Recent News

Corehub Up