x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​ർ ട്രോ​ളിം​ഗ് മ​ത്സ്യ​ബ​ന്ധ​നം: ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 24, 2026 07:38 AM IST | Updated: November 24, 2026 07:38 AM IST

നി​രോ​ധി​ച്ച ഷോ​ർ ട്രോ​ളിം​ഗ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് പി​ടി​കൂ​ടി​യ ബോ​ട്ട്.

അ​ഴീ​ക്കോ​ട്: തീ​ര​ക്ക​ട​ലി​ല്‍ നി​രോ​ധി​ച്ച ഷോ​ർ ട്രോ​ളിം​ഗ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഫി​ഷ​റീ​സ് മ​റൈ​ൻ എ​ർ​ഫോ​ഴ്സ്മെ​ന്റ് കോ​സ്റ്റ​ൽ പൊ​ലി​സ് സം​ഘം പി​ഴ​യാ​യി തൊ​ണ്ണൂ​റാ​യി​രം രൂ​പ ഈ​ടാ​ക്കി. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി ചാ​ര​ക്കാ​ട്ട് രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​രാ​യ​ണ എ​ന്ന ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

തീ​ര​ക്ക​ട​ലി​ല്‍​നി​ന്നു ക​ണ്ണി​വ​ലി​പ്പം കു​റ​ഞ്ഞ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കോ​രി​യെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഷോ​ർ ട്രോ​ളിം​ഗ്. ഇ​തു മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യാ​നി​ട​യാ​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​രോ​ധി​ച്ച മ​ത്സ്യ ബ​ന്ധ​ന രീ​തി​യാ​ണി​ത്.

ലൈ​സ​ന്‍​സ് പു​തു​ക്കാ​തെ ക​ര​യോ​ടു ചേ​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ബോ​ട്ട്. കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത് തൃ​ശൂ​ര്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബോ​ട്ട് ഇ​നി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ഉ​ട​മ​സ്ഥ​ന് വി​ട്ടു​കൊ​ടു​ത്തു.

മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഓ​ഫി​സ​ര്‍​മാ​രാ​യ വി.​എ​ന്‍. പ്ര​ശാ​ന്ത്കു​മാ​ര്‍, വി.​എം. ഷൈ​ബു, ഇ.​ആ​ര്‍. ഷി​നി​ല്‍ കു​മാ​ര്‍, അ​ഴീ​ക്കോ​ട് കോ​സ്റ്റ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ർ പി.​ആ​ർ. തോ​മ​സ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Shore Trolling Fishing Nattuvishesham DistrictNews

Recent News

Corehub Up