മറ്റം സിഎൽസി ശതാബ്ദി സമാപനവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
മറ്റം: സിഎൽസി ശതാബ്ദി സമാപനവും മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും നടന്നു. ഇടവക ദേവാലയത്തിൽ മരിയൻ സൗഹൃദ സംഗമത്തിന്റെ ഭാഗമായി മുൻകാല സിഎൽസി പ്രവർത്തകരുടെയും സമർപ്പിതരുടെയും സംഗമം നടന്നു.
തൃശൂർ അതിരൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. മറ്റം ഇടവക വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത സീനിയർ സിഎൽസി ജനറൽ കോ ഒാർഡിനേറ്റർ വിനേഷ് കോളേങ്ങാടൻ മുഖ്യാതിഥിയായി. ജയ കെ. തോമസ്, ടി.ഐ. ജോബി എന്നിവർ പ്രസംഗിച്ചു. വൈകീട്ട് മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിൽ ജൂബിലേറിയൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ഫ്രാങ്ക്ളിൻ കണ്ണനാക്കൽ, ഫാ. മെൽവിൻ ചൊവ്വല്ലൂർ എന്നിവർ സഹകാർമികരായി.
ഇടവകയിലെ സിഎൽസി സ്ഥാപകൻ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ഛന്റെ കബറിടത്തിൽ നിന്നും കൊണ്ടുവന്ന ദീപശിഖ സമ്മേളന നഗരിയിൽ മാർ ആൻഡ്രൂസ് താഴത്ത് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അതിരൂപത മെത്രാപ്പോലീത്തയും സുവർണ ജൂബിലിയേറിയനുമായ മാർ. ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മറ്റം ഫൊറോന വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ അധ്യക്ഷത വഹിച്ചു.
ഫാ. ജിയോ വേലുക്കാരൻ, സിസ്റ്റർ ലിനി മരിയ, സി.കെ.ജോയ്, ഗ്ലോറിൻ ജോയ്, മാസ്റ്റർ ടോം ജോ, ഏൻസ്റ്റിൻ അരുൾ, പി.ടി. സേവി, എം. അരുൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.